[www.keralites.net] Pramani

 

മമ്മൂട്ടിയുടെ പുതിയ റിലീസായ 'പ്രമാണി' പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പുതുമയില്ലാത്ത കഥയും ശരാശരിയിലൊതുങ്ങിയ സംവിധാനവും ഇഴയടുപ്പമില്ലാത്ത തിരക്കഥയും ചിത്രത്തിന് തിരിച്ചടിയാകുന്നതായാണ് സൂചന. നല്ല പാട്ടുകള്‍ പോലുമില്ലാത്ത സിനിമയെന്നാണ് തിരുവനന്തപുരത്തു നിന്ന് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടത്.

തിരുവനന്തപുരത്ത് പ്രധാന കേന്ദ്രങ്ങളില്‍ ചിത്രത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍ ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ മികച്ച പ്രകടനം നടത്തുന്നത് പ്രമാണിക്ക് വിനയായി. പ്രമാണിയെ ഗോസ്റ്റു പിടിച്ചേക്കുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.

താഴേ കീഴ്പ്പാടം പഞ്ചായത്തിന്‍റെ പ്രസിഡന്‍റും അഴിമതിവീരനുമായ വിശ്വനാഥപ്പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 'അമേരിക്ക', 'ബുഷ്' എന്നൊക്കെയാണ് കക്ഷി അറിയപ്പെടുന്നത്. കാരണം, സ്വഭാവം അമേരിക്കയുടേതു തന്നെ. ഇദ്ദേഹം ആദ്യ പകുതിയില്‍ അഴിമതിക്കാരനും സെക്കന്‍റ് ഹാഫില്‍ പതിവു പോലെ പരിശുദ്ധനുമാണ്.

ആക്ഷേപഹാസ്യം എഴുതുക എന്നത് അസാധാരണമായ ഒരു കഴിവാണ്. അത് എല്ലാവര്‍ക്കും വഴങ്ങുന്നതല്ല. ബി ഉണ്ണികൃഷ്ണന്‍ അതിനുവേണ്ടി ബോധപൂര്‍വ്വമായ ശ്രമം പ്രമാണിയില്‍ നടത്തിയിട്ടുണ്ട്. ഫലമോ? ഇടയ്ക്കിടെ 'ആക്ഷേപഹാസ്യം' മുഴച്ചുനില്‍ക്കുന്നതായാണ് എറണാകുളത്തു നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

എറണാകുളം കവിത തിയേറ്ററില്‍ മമ്മൂട്ടിയാണ് പ്രമാണിയുടെ ആദ്യ ടിക്കറ്റുവി‌ല്‍പ്പന നടത്തിയത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ഒപ്പമുണ്ടായിരുന്നു. എറണാകുളത്ത് എല്ലാ തിയേറ്ററുകളിലും ചിത്രത്തിന് വന്‍ തിരക്കാ‍യിരുന്നു. എന്നാല്‍ ഒരു ശരാശരിച്ചിത്രം എന്ന അഭിപ്രായം പരന്നത് അടുത്ത ദിവസങ്ങളില്‍ ചിത്രത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

പത്തനംതിട്ടയിലും കൊല്ലത്തും ചിത്രത്തെക്കുറിച്ച് 'മോശമല്ല' എന്ന അഭിപ്രായമാണ് ഉയര്‍ന്നത്. മമ്മൂട്ടിയുടെയും പ്രഭുവിന്‍റെയും അഭിനയത്തെക്കുറിച്ച് ഗംഭീര അഭിപ്രായമാണ് ഈ ഏരിയയില്‍ നിന്ന് കേട്ടത്. എന്നാല്‍ കോട്ടയത്ത് ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായമാണ്.‍ ഗോസ്റ്റ് ഹൌസ് കളിക്കുന്ന തിയേറ്ററുകളിലാണ് അവിടെ തിരക്ക്.

മലബാര്‍ സൈഡ് നല്ല റിപ്പോര്‍ട്ടുകളാണ് നല്‍കിയിരിക്കുന്നത്. വിശ്വനാഥപ്പണിക്കരും ജാനകി(സ്നേഹ)യും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പ്രേക്ഷകര്‍ കൈയടികളോടെയാണ് സ്വീകരിക്കുന്നതെന്ന് മലപ്പുറത്തു നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂരും കോഴിക്കോടും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. എന്നാല്‍ പാലക്കാട് 'ആവറേജ് സിനിമ' എന്ന അഭിപ്രായമാണ് പൊതുവില്‍ പരന്നിട്ടുള്ളത്.

ചിത്രത്തിന് ഒരു ലോംഗ് റണ്‍ പ്രതീക്ഷിക്കാനാവില്ലെന്ന് ആലപ്പുഴയില്‍ നിന്നുള്ള ചില പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. മികച്ച ഗാനങ്ങളോ കോമഡി രംഗങ്ങളോ ഇല്ലെന്നത് വലിയ ന്യൂനതയായി. അതുകൊണ്ടു തന്നെ ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍, ഉടന്‍ റിലീസ് ചെയ്യുന്ന 'ജനകന്‍'‍, പാപ്പി അപ്പച്ച തുടങ്ങിയ ചിത്രങ്ങളോട് മത്സരിക്കുക പ്രമാണിക്ക് ക്ലേശകരമായിരിക്കുമെന്നും അവര്‍ പറയുന്നു


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___