തിരുവനന്തപുരം: ബാംഗ്ലൂരില്‍നിന്നെത്തിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നാടന്‍ബോംബ് വെച്ചയാളെ പോലീസ് കണ്ടെത്തി. വിമാനത്താവളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നെടുമങ്ങാട് സ്വദേശിയാണ് ബോംബ് വെച്ചത്. മറ്റൊരാളോടുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് നാടന്‍ബോംബ് വെച്ചതെന്നും പോലീസ് പറയുന്നു.
ക്ലീനിങ് വിഭാഗത്തിലെ സൂപ്പര്‍വൈസറായ രാജശേഖരന്‍ നായാരാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഇയാളെ കഴിഞ്ഞ ചൊവ്വാഴ്ചമുതല്‍ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. യൂണിവേഴ്‌സല്‍ എന്ന സ്വകാര്യകമ്പനിയുടെ ജീവനക്കാരനായ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല. സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നാണ് ആദ്യനിഗമനം എന്നും പോലീസ് പറഞ്ഞു. വിമാനത്താവളത്തിലെ എല്ലാ കരാര്‍ജീവനക്കാരെയും കഴിഞ്ഞ ഒരാഴ്ചയായി ചോദ്യം ചെയ്തിട്ടും തുമ്പ് ലഭിക്കാതിരിക്കുന്നതിനിടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.
www.keralites. |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net