ഏപ്രില്‍ 2, 2010ലാലിനും പ്രിയനും പണികൊടുത്ത തരൂര്‍
പക്ഷേ, ഇതേപ്പറ്റി പരസ്യമായി പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിട്ടില്ല. അപ്രതീക്ഷിതമായുണ്ടായ ചില ലേലവ്യവസ്ഥകളാണ് തങ്ങളെ പിന്മാറ്റിയതെന്ന് പ്രിയദര്‍ശന്‍ മാധ്യമങ്ങളോട് പറയുന്നുണ്ട്. എന്നാല്‍, ഉള്ളുകള്ളികള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറല്ല. ഐപിഎല്ലില്‍ കേരളത്തിന് ടീം ലഭിച്ചത് നല്ല കാര്യമാണെന്നും ഇക്കാര്യത്തില്‍ ശശി തരൂരിന്റെ ഇടപെടല്‍ ഫലം ചെയ്തെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ലാലും താനും പിന്മാറിയതിന്റെപേരില്‍ വിവാദത്തിന് ആഗ്രഹിക്കുന്നില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, സിനിമാലോകത്തും സ്പോര്‍ട്സ് രംഗത്തും തരൂരിന്റെ ഇടംകോലിടല്‍ സജീവചര്‍ച്ചയാണ്. ഐപിഎല്‍ കേരള ടീമിനായി ആദ്യനീക്കം നടത്തിയത് പ്രിയദര്‍ശനും മോഹന്‍ലാലുമാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയുമായും ഗള്‍ഫിലും സ്വദേശത്തുമുള്ള വ്യവസായികളുമായും ചര്‍ച്ചകള്‍ നടത്തി. ഇതിനുശേഷം ശശി തരൂരിനെ സമീപിച്ച് സഹായാഭ്യര്‍ഥന നടത്തി. ഈ കൂടിക്കാഴ്ചയാണ് അട്ടിമറിക്ക് വഴിയൊരുക്കിയതെന്നാണ് സംസാരം.
ലാലും പ്രിയനും ഐപിഎല്ലിനുവേണ്ടി കൊണ്ടുവന്ന ഗള്‍ഫിലെ സംരംഭകരെയടക്കം സഹകരിപ്പിച്ചാണ് റൊഡിവു സ്പോര്‍ട്സ് വേള്‍ഡ് ലിമിറ്റഡ് 1531 കോടിരൂപയ്ക്ക് ലേലം പിടിച്ചത്. ഗുജറാത്ത് സ്വദേശി ശൈലേന്ദ്ര ഗയ്ക്ക്‌വാദിന്റേതാണ് റൊഡിവു സ്പോര്‍ട്സ് വേള്‍ഡ്. ആറുവര്‍ഷംമുമ്പ് വെറും ഒരുലക്ഷംരൂപ അടവ് മൂലധനമുണ്ടായിരുന്ന റൊഡിവു ക്രിക്കറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ശൈലേന്ദ്ര ഗയ്ക്ക്‌വാദും ഭാര്യയും മാത്രം ചേര്‍ന്നാണ് തുടങ്ങിയത്.
ഐപിഎല്‍ ടീമിനായി കസോര്‍ഷ്യം രൂപീകരിക്കുന്നതുവരെ ഈ കമ്പനി മറ്റൊരു ബിസിനസും നടത്തിയതായി കമ്പനികാര്യഓഫീസുകളില്‍ രേഖയില്ല. എന്നാല്‍, രണ്ടുമാസംമുമ്പാണ് റൊഡിവു സ്പോര്‍ട്സ് വേള്‍ഡ് ലിമിറ്റഡ് എന്നു പേരുമാറ്റുകയും അടവ് മൂലധനം ഒരുകോടി രൂപയാക്കി ഉയര്‍ത്തുകയും ചെയ്തത്. ഈ രണ്ടുഭേദഗതികളും കമ്പനി രജിസ്ട്രാറുടെ പുണെയിലെ ഓഫീസില്‍ ഞൊടിയിടെയാണ് സംഭവിച്ചത്. ഉന്നത രാഷ്ട്രീയകേന്ദ്രങ്ങളുടെ തുണയില്ലാതെ ഇത്ര വേഗതയില്‍ ഭേദഗതികള്‍ അംഗീകരിക്കില്ലായിരുന്നു.
ഗയ്ക്ക്‌വാദും പരിണി ഡെവലപ്പേഴ്സ്, ദുബായ് ആസ്ഥാനമായ ഫിലിം വേവ്സ്, ആനന്ത് ശ്യാം റിയല്‍ എസ്റ്റേറ്റ് കമ്പനി, ആങ്കര്‍ എര്‍ത്ത് എന്നിവയുടെ പ്രതിനിധികളും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി സി മാത്യുവും കസോര്‍ഷ്യത്തിന്റെ കോ-ഓര്‍ഡിനേറ്ററായ വിവേക് വേണുഗോപാലുമാണ് ചെന്നൈ അടയാറിലെ പാര്‍ക്ക് ഷെരാട്ട ഹോട്ടലിലെ ഐപിഎല്‍ ലേലത്തില്‍ കൊച്ചി ടീമിനുവേണ്ടി ലേലം കൊണ്ടത്. ഐപിഎല്ലിന്റെ ആദ്യത്തെ എട്ട് ടീമുകളില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 441 കോടി രൂപയ്ക്ക് ലേലം പിടിച്ചത് മുകേഷ് അംബാനിയായിരുന്നു.
'അംബാനിയോട് ചോദിക്കാത്ത 5000 കോടിരൂപയുടെ ബാങ്ക് ഗ്യാരന്റി' മോഹന്‍ലാലിനോടും പ്രിയദര്‍ശനോടും ചോദിച്ച് ലേലത്തിന്റെ അവസാനഘട്ടത്തില്‍ പുകച്ചു പുറത്തുചാടിക്കുകയായിരുന്നു. ഐപിഎല്ലിന്റെ മുഖ്യശില്‍പ്പിയായ ലളിത് മോഡിയെക്കൊണ്ട് ഇത്തരമൊരു വ്യവസ്ഥ മുന്നോട്ടുവച്ചതിനുപിന്നില്‍ ശശി തരൂരിന്റെ
www.keralites. |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net