[www.keralites.net] Chacko namboothiri

 

.....ചാക്കോ നമ്പൂതിരിയുടെ വങ്കത്തരം  !!! 

മുണ്ടിന്റെ കൊന്തലയും പോക്കിപ്പിടിചോണ്ട്
ചാക്കോ  നമ്പൂതിരി മേലോട്ടും മേലോട്ടും കീഴോട്ടും പരിസരം ഒട്ടാകെയും
അങ്ങനെ വീക്ഷ്ചോണ്ട് നടന്നു വരികായിരുന്നു.

അപ്പോള്‍ അതാ വരുന്നു കാര്യസ്ത‍ന്‍  കോമന്‍ നായര്‍ !

ഹെയ് !! എന്താ വിശേഷം കോമന്‍ നായരെ ? താന്‍ എവിടെ പോയിട്ട് വരണൂ?

നമ്പൂതിരി കേമത്തതോടെ തന്നെ ചോദിച്ചു.

അടിയന്‍ ‍അവിടത്തെ ഇല്ലം വരെ  പോയിട്ട് വരികയാണെ... കോമന്‍ നായര്‍ മൊഴിഞ്ഞു.

"ഹായ്.... ഇതാപ്പോ നന്നായെ... എന്താ അവിടെ വിശേഷം ? പറയ്ക...."

നമ്പൂതിരി ലേശം സംശയമെന്നിയെ പുരികമോക്കെ വളച്ചു നിന്നു.

"കുറച്ചു നെല്ല് ചോദിക്കാമെന്നു കരുതി ഇല്ലം വരെ പോയതാണേ....അവിടെ ചെന്നപ്പോള്‍ തിരുമേനി ഇല്ലല്ലോ
മറിയാമ്മ തമ്പുരാട്ടിയോട് ചോദിച്ചപ്പോള്‍
നെല്ല് ഇല്ലെന്നു പറഞ്ഞു .... " കോമന്‍ ഓച്ചാനിച്ച്‌ നിന്നു
"ന്ഹെ !!! അവള്‍ അങ്ങനെ പറഞ്ഞോ...? അത്രയ്ക്ക് ധിക്കാരമോ..?" നമ്പൂതിരിക്ക് ദേഷ്യമായി.
"താന്‍ എന്റെ കൂടെ വരിക..."  കൊന്തലയും പൊക്കിപിടിച്ച് നമ്പൂതിരി ധൃതിയില്‍ നടന്നു....

പിറകെ കോമന്‍ നായരും....

നടന്നു നടന്നു അവര്‍ ചാക്കോ നമ്പൂതിരിയുടെ ഇല്ലത്തില്‍ എത്തി.

നമ്പൂതിരി ചാരുകസാരയില്‍ കയറി നിവര്‍ന്നു കിടന്നു....
എന്നിട്ട് ചോദിച്ചു. " ങ്ഹാ....കോമന്‍ എന്തിനാ വന്നെ....?"
"കൊറച്ചു നെല്ല് വേണം"
"ങാ.... നോം പറയുന്നു നെല്ലില്ലാ... കോമനു പോകാം..."
ഇത് പറഞ്ഞു കൊണ്ട് ചാക്കോ നമ്പൂതിരി തിരിഞ്ഞു ഒരു നടത്തം.

ധീം തരികിട തോം  !!!!! കോമന്‍ നായര്‍ അന്ധാളിച്ചു നിന്നു 

jacob


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Do More for Dogs Group. Connect with other dog owners who do more.


Welcome to Mom Connection! Share stories, news and more with moms like you.


Hobbies & Activities Zone: Find others who share your passions! Explore new interests.

.

__,_._,___