തിലകന് പാരയായത് സിദ്ധിഖും ഗണേശും
ടി.എസ്.നീലാംബരന്‍
കൊച്ചി: തിലകനെ പുറത്താക്കിയ നടപടിയെച്ചൊല്ലി താരസംഘടനയായ 'അമ്മ'ക്കുള്ളില് അഭിപ്രായവ്യത്യാസം പുകയുന്നു. ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ മുന്‍കയ്യെടുത്ത് നടത്തിയ അനുരഞ്ജനനീക്കം മറ്റൊരു സൂപ്പര്‍ താരത്തിന്റെ താല്‍പ്പര്യാര്‍ത്ഥം ചിലര്‍ അട്ടിമറിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ഇതിന്റെ ഭാഗമായിരുന്നു യോഗത്തില്‍ തിലകന്റെ നേരെയുണ്ടായ പ്രകോപനപരമായ നീക്കങ്ങളെന്നും പറയപ്പെടുന്നു. ഒത്തുതീര്‍പ്പ് ശ്രമം പാളിയതിനെ തുടര്‍ന്ന് ആജീവനാന്ത പുറത്താക്കല്‍ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും അഭിപ്രായമുണ്ട്.
ഖേദം പ്രകടിപ്പിക്കില്ല എന്ന് തിലകന് പരസ്യമായി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പ്രശ്നം തീര്‍ക്കാന്‍ മോഹന്‍ലാല്‍ അനുരഞ്ജന ശ്രമവുമായി രംഗത്തിറങ്ങുകയായിരുന്നു. ഇത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ് സൂചന. അനുരഞ്ജനവുമായി സഹകരിക്കാന്‍ തിലകനും ഒരുക്കമായിരുന്നു. അങ്ങനെയാണ് അമ്മ എക്സിക്യൂട്ടീവിന് മുന്നില്‍ ഹാജരാകാന്‍ തിലകന് തയ്യാറായത്. യോഗത്തിന് കൃത്യസമയത്തുതന്നെ തിലകന് എത്തുകയും ചെയ്തു. ഇതോടെ പ്രശ്നം തീരുമെന്ന ധാരണയാണ് പൊതുവെ ഉണ്ടായത്.
പ്രസിഡന്റ് ഇന്നസെന്റും അനുരഞ്ജനത്തിന്റെ ഭാഷയാണ് സ്വീകരിച്ചിരുന്നത്. യോഗം തുടങ്ങുമ്പോള്‍ എക്സിക്യൂട്ടീവിലെ പകുതിയോളം അംഗങ്ങള്‍ മാത്രമാണ് ഹാജരുണ്ടായിരുന്നത്. ഇന്നസെന്റിനും മോഹന്‍ലാലിനും പുറമേ ജഗദീഷ്, മണിയന്‍പിള്ള രാജു, ഗണേശ് കുമാര്‍, കുക്കു പരമേശ്വരന്, ഗീതു മോഹന്‍ദാസ്, ഇടവേള ബാബു എന്നിവര്‍ മാത്രമാണ് തുടക്കത്തില്‍ യോഗത്തിലുണ്ടായത്. മറ്റ് അംഗങ്ങളെ ഇന്നസെന്റ് ഫോണില്‍ വിളിച്ചെങ്കിലും പലരും തിലകന് വന്നോയെന്ന് തിരക്കുകയായിരുന്നു. ഏഴുമണിയോടെ ദിലീപ് യോഗത്തിനെത്തി. കൂടെ കുഞ്ചാക്കോ ബോബനും പിന്നാലെ സിദ്ധിഖും ഹോട്ടലിലെത്തി.
ഇതോടെ ചര്‍ച്ചയുടെ ഗതി മാറി. സിദ്ധിഖും ഗണേശനും തിലകനോട് കയര്‍ത്ത് സംസാരിച്ചതായാണ് വിവരം. തിലകന് മാപ്പ് പറയണമെന്ന നിലപാടില്‍ ഇവര്‍ ഉറച്ചുനിന്നു. ഇതോടെ തിലകന് കസേര വിട്ടെഴുന്നേറ്റു. ഇറങ്ങിപ്പോകൊനാരുങ്ങിയ തിലകനെ ഇന്നസെന്റും ഗീതു മോഹന്‍ദാസും കുക്കുവും അനുനയിപ്പിക്കുകയായിരുന്നു. എങ്കിലും മാപ്പ് പറയണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചക്ക് എതിര്‍പക്ഷം തയ്യാറായില്ല.
ഇതിനിടെ, നെടുമുടിവേണുവും വിജയരാഘവനും കൂടി യോഗത്തിനെത്തി. ഇതോടെ തിലകന്റെ എതിര്‍പക്ഷം കൂടുതല്‍ സജീവമായി. സിദ്ധിഖ്, ഗണേശ് കുമാര്‍, ഇടവേള ബാബു എന്നിവര്‍ രൂക്ഷമായ ഭാഷയില്‍ തിലകനെ വിമര്‍ശിച്ചു. എതിര്‍പ്പ് രൂക്ഷമായതോടെ ഇന്നസെന്റും മോഹന്‍ലാലും നിസ്സഹായരായി. കണ്ണൂരില്‍ സൈനിക പരിശീലനം കഴിഞ്ഞെത്തിയ മോഹന്‍ലാലിന് ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.
ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറല്ലെന്ന നിലപാട് തിലകന് ആവര്‍ത്തിച്ചതോടെ മധ്യസ്ഥരുടെ റോള്‍ വഹിച്ചിരുന്ന മോഹന്‍ലാലും ഇന്നസെന്റും പിന്മാറുകയായിരുന്നു. ഇവര്‍ നിശബ്ദരായതോടെ തിലകന് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. എട്ടെകാലോടെ തിലകന് യോഗഹാള൮? വിട്ടിറങ്ങി. മോശപ്പെട്ട അനുഭവമാണ് യോഗത്തിലുണ്ടായതെന്ന് തിലകന് വെളിപ്പെടുത്തുകയും ചെയ്തു.
അനുരഞ്ജന നീക്കം പാളിയതായി തിലകന്റെ വാക്കുകളില്‍നിന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ കടുത്ത നടപടി നീട്ടിവയ്ക്കാന്‍ ആലോചന വന്നെങ്കിലും എതിര്‍പക്ഷം കടുത്ത നിലപാട് സ്വീകരിച്ചു. ഇന്നുതന്നെ നടപടിയുണ്ടായില്ലെങ്കില്‍ മറ്റ് പലര്‍ക്കും വിമര്‍ശനത്തിന് ഇതൊരു പ്രേരണയാകും, സിദ്ധിഖ് യോഗത്തില്‍ വാദിച്ചു. എതിര്‍പക്ഷം നിലപാട് കര്‍ക്കശമാക്കിയതോടെ നിഷ്പക്ഷ സമീപനം പുലര്‍ത്തിയിരുന്നവര്‍ നിശബ്ദരായി. ഒടുവില്‍ ചിലര്‍ മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം തീരുമാനവുമുണ്ടായി. തിലകന് താരസംഘടനയ്ക്ക് പുറത്തായി....
www.keralites. |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net