[www.keralites.net] വശീകരണവിദ്യ; സ്വാമിമാര്‍ തമ്മില്‍ കയ്യാങ്കളി!

 



 
വശീകരണവിദ്യ; സ്വാമിമാര്‍ തമ്മില്‍ കയ്യാങ്കളി!  
പീതാംബരന്‍ ഒളരി
 
സ്ത്രീകളെ വശീകരിക്കുന്നതിനുള്ള പൊടിക്കൈകള്‍ അടങ്ങുന്ന പുരാതന ഗ്രന്ഥത്തെ ചൊല്ലി തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയില്‍ സ്വാമിമാര്‍ തമ്മില്‍ കയ്യാങ്കളി. മണികണ്ഠന്‍ എന്നുപേരായ സ്വാമി വായിക്കാനായി നല്‍‌കിയ വശീകരണ പുസ്തകം മുരുകനെന്ന സ്വാമി തിരിച്ചുനല്‍‌കിയില്ല എന്നതായിരുന്നു അടിപിടിക്ക് കാരണം. പുസ്തകം തിരിച്ച് നല്‍‌കിയില്ല എന്ന കാരണത്താല്‍ തന്റെ തല മണികണ്ഠ സ്വാമി അടിച്ചുപൊളിച്ചു എന്ന് ധര്‍മപുരിയിലെ കോട്ടപ്പട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍‌കിയിരിക്കുകയാണ് മുരുകന്‍ സ്വാമികള്‍.

ചെന്നൈയില്‍ നിന്നുള്ള സ്വാമിയാണ് മുരുകന്‍. ഇയാള്‍ കുറേക്കാലം തിരുവണ്ണാമലയിലുള്ള ശിവാനന്ദാ ആശ്രമത്തിലെ അന്തേവാസിയായിരുന്നു. ഇവിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനാലും കഞ്ചാവ് അടിച്ചതിനാലും നാട്ടുകാരുടെ അടികൊണ്ട് ധര്‍മപുരിയിലെ തീര്‍ത്ഥമലയിലേക്ക് പ്രവര്‍ത്തനമണ്ഡലം 'ഷിഫ്റ്റ്' ചെയ്തു. കഞ്ചാവ് കൈവശം വച്ചതിന് തിരുവണ്ണാമല പൊലീസ് സ്റ്റേഷനില്‍ മുരുകന്‍ സ്വാമിക്കെതിരെ കേസ് നിലവിലുണ്ട്.

തിരുവണ്ണാമലയില്‍ വച്ച് തനിക്ക് മുക്തി ലഭിച്ചുവെന്നും ജനങ്ങളെ സേവിച്ച് കാലം പോക്കാന്‍ തന്നോട് ഭഗവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് മുരുകന്‍ തീര്‍ത്ഥമലയിലുള്ളവരൊട് പറഞ്ഞത്. തീര്‍ത്ഥമലയില്‍ വച്ച് മണികണ്ഠ സ്വാമിയുമായി മുരുകന്‍ സൌഹൃദത്തിലായി. തുടര്‍ന്ന് ഇരുവരും ഒരുമിച്ചാണ് പൂജാകര്‍മങ്ങള്‍ ചെയ്തുവന്നിരുന്നത്.

മണികണ്ഠ സ്വാമിയുടെ പുസ്തകശേഖരത്തില്‍ സ്ത്രീകളെ വശീകരിക്കുന്നതിനെ പറ്റി വിവരിക്കുന്ന ഒരു പുരാതന ഗ്രന്ഥം കണ്ട മുരുകന്‍ അത് വായിക്കാനായി കടം വാങ്ങി. ഏറെ നാള്‍ കഴിഞ്ഞിട്ടും പുസ്തകം തിരികെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മണികണ്ഠന്‍ പുസ്തകം തിരിച്ച് ചോദിച്ചു.

എന്നാല്‍ പുരാതന ഗ്രന്ഥം കൈവിടാന്‍ ഒരുക്കമില്ലാതിരുന്ന മുരുകന്‍ ഇത് നിരാകരിച്ചു. തുടര്‍ന്ന് ഇരുവരും വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ഭക്തരുടെ മുമ്പില്‍ വച്ച് പരസ്പരം അസഭ്യം പറയുകയും ചെയ്തു. വഴക്ക് കയ്യാങ്കളിയിലേക്ക് മാറി, തുടര്‍ന്ന് സ്വാമിമാര്‍ നിലത്തുകിടന്ന് പോരടിക്കാന്‍ തുടങ്ങി. ഭക്തര്‍ ഇടപെട്ടാണ് സ്വാമിമാരെ പിടിച്ച് മാറ്റിയതെത്രെ.

പുസ്തകം തിരികെ നല്‍‌കാതിരുന്നതിനാല്‍ തോക്ക് ചൂണ്ടി തന്നെ മണികണ്ഠന്‍ ഭീഷണിപ്പെടുത്തിയെന്നും തല അടിച്ചുപൊളിച്ചുവെന്നും പരുക്കേറ്റ തന്നെ മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിച്ചുവെന്നും മുരുകന്‍ ധര്‍മപുരിയിലെ കോട്ടപ്പട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍‌കിയിരിക്കുകയാണ്.
 
(courtesy- webduniya.com)

 


The INTERNET now has a personality. YOURS! See your Yahoo! Homepage.

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Do More for Dogs Group. Connect with other dog owners who do more.


Welcome to Mom Connection! Share stories, news and more with moms like you.


Hobbies & Activities Zone: Find others who share your passions! Explore new interests.

.

__,_._,___