[www.keralites.net] സാനിയയും ഷൊയ്ബ് മാലിക്കും വിവാഹിതരാകുന്നു?

 

സാനിയയും ഷൊയ്ബ് മാലിക്കും വിവാഹിതരാകുന്നു?

Posted on: 29 Mar 2010

ലാഹോര്‍: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ ചാനലായ ജിയോ ടി.വിയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ഏപ്രിലിലായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടുംബ സുഹൃത്തായ മുഹമ്മദ് സൊറാബുമായി മുമ്പ് നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് സാനിയ പിന്മാറാനുള്ള കാരണം ഇതായിരുന്നുവെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈദരാബാദിലെ ബേക്കറി ശൃംഖല ഉടമയായ സൊറാബും സാനിയയും തമ്മിലുള്ള വിവാഹനിശ്ചയം 2009 ജൂലൈയിലാണ് നടന്നത്. 2010 ജനവരിയിലാണ് വിവാഹത്തില്‍ നിന്ന് പിന്മാറുകയാണന്ന് ഇരുവരും പ്രഖ്യാപിച്ചത്. ഷൊയ്ബ് മാലിക്ക് ഹൈദരാബാദുകാരിയായ അയേഷാ സിദ്ദിഖിയുമായി 2002 ജൂണില്‍ വിവാഹ നിശ്ചയം നടത്തിയിരുന്നു.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___