ഞാനും ചില 'സ്വാമി'മാരെപ്പോലെ: കമല്‍ഹാസന്‍! ബുധന്‍, 24 മാര്‍ച്ച് 2010( 10:44 IST )
'നിങ്ങളിപ്പോള്‍ മാധ്യമങ്ങളില്‍ കണ്ടുവരുന്ന ചില 'സ്വാമി'കളെ പോലെയാണ് ഞാന്‍; അവരെപ്പോലെ എനിക്കും ഈശ്വരനില്‍ വിശ്വാസമില്ല' എന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന്‍. സൂര്യ നായകനായി അഭിനയിച്ച 'ആദവന്‍' എന്ന സിനിമ നൂറ് ദിവസം തികച്ചതിന്റെ ആഘോഷപരിപാടികളില്‍ സംബന്ധിച്ച് പ്രസംഗിച്ചപ്പോഴാണ് കമല്‍ഹാസന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടത്. അഭിനയിക്കുമ്പോള്‍ മനസില്‍ ഓര്‍ത്തുവയ്ക്കാന്‍ തനിക്കൊരു മന്ത്രം ഉപദേശിക്കണം എന്ന് നടന്‍ സൂര്യ ആവശ്യപ്പെട്ടപ്പോഴാണ് കമല്‍ ഇങ്ങിനെ 'സ്വാമി'മാര്‍ക്കിട്ട് താങ്ങിയത്!
"ഒരുപാട് കാലമായി ഞാന്‍ സിനിമാരംഗത്തുണ്ട്. എന്നാല്‍ ഞാനിപ്പോഴും സിനിമയെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അത്ഭുതം, ഭയം, ഉല്‍ക്കണ്ഠ, സന്തോഷം എന്നീ വികാരങ്ങളൊക്കെയാണ് എനിക്ക് സിനിമ. ഞാന്‍ അഭിനയിച്ച അല്ലെങ്കില്‍ സംവിധാനം ചെയ്ത സിനിമയുടെ ആദ്യ ഷോ ഓടുന്ന തീയേറ്ററില്‍ ഞാനും പോകാറുണ്ട്. ഞാന്‍ അവിടെ സിനിമയല്ല കാണാറ്, ഓരോരുത്തരുടെയും മുഖങ്ങളാണ് ഞാന്‍ നിരീക്ഷിക്കാറ്. ആ മുഖങ്ങളില്‍ തെളിയുന്നത് എന്താണോ അതാണ് സിനിമ!"
"എനിക്ക് തിരക്കഥാകൃത്താകണം എന്നായിരുന്നു ആഗ്രഹം. ഒരുദിവസം ഞാന്‍ മോഡേണ്‍ തീയേറ്റര്‍ സ്റ്റുഡിയോയില്‍ പോകുകയുണ്ടായി. അവിടെയുണ്ടായിരുന്ന ലൈബ്രറിയില്‍ കരുണാനിധി എഴുതിയ ഒരു സ്‌ക്രിപ്റ്റ് കാണാനിടയായി. ഓരോ രംഗവും എങ്ങിനെയൊക്കെ വേണമെന്ന കൃത്യമായ നിര്‍ദേശങ്ങള്‍ അടങ്ങിയ ആ സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം ഞാന്‍ കുറേക്കാലത്തേക്ക് തിരക്കഥാകൃത്താകണം എന്ന മോഹം ഉപേക്ഷിച്ചു."
അടുത്തിടെ മുഖംമൂടി അഴിഞ്ഞുവീണ നിത്യാനന്ദ, കല്‍ക്കി എന്നീ ആസാമികളെയാണ് കമല്‍ഹാസന്‍ സൂചിപ്പിച്ചതെന്ന് സദസിന് മനസിലായി. ഈശ്വരവിശ്വാസം ഒട്ടുമില്ലാത്ത ഇവര്‍ ഈശ്വരവിശ്വാസികളായ ഭക്തരെ വഞ്ചിച്ച് വേണ്ടതൊക്കെ കൈവശപ്പെടുത്തുന്നതിനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു കമല്‍. സദസ്സ് കയ്യടിച്ചുകൊണ്ട് കമലിനെ പ്രോത്സാഹിപ്പിച്ചു. നിത്യാനന്ദന്റെ ശിഷ്യനായി അറിയപ്പെട്ടിരുന്ന നടന്‍ പാര്‍ത്ഥിപനും സദസില്‍ ഉണ്ടായിരുന്നു.
നിത്യാനന്ദ 'സ്വാമികള്‍' രചിച്ച 'ജീവന്‍ മുക്തി' എന്ന ആത്മീയഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ച് നടന്‍ പാര്‍ത്ഥിപന്‍ നടത്തിയ പ്രസംഗം അടുത്തിടെ വീണ്ടും മാധ്യമങ്ങള്‍ കുത്തിപ്പൊക്കി എടുത്തിരുന്നു. "മനുഷ്യകുലത്തിന് പ്രകാശം പകരുന്ന ആത്മീയസൂര്യനാണ് നിത്യാനന്ദ സ്വാമികള്‍. ഈ പുസ്തകത്തില്‍ ഇല്ലാത്ത വിഷയങ്ങള്‍ ഒന്നുമില്ല. ഈയൊരു പുസ്തകം വാങ്ങിയാല്‍ മതി, ഒരു ലൈബ്രറി തന്നെ നിങ്ങളുടെ വീട്ടിലേക്ക് എത്തുകയായി" - എന്നൊക്കെയായിരുന്നു പാര്‍ത്ഥിപന്റെ പുകഴ്ത്തലുകള്‍!
www.keralites. |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net