[www.keralites.net] പ്രണയത്തിന്റെ മനശാസ്‌ത്രം

 



പ്രണയത്തിന്റെ മനശാസ്‌ത്രം

ഒരു നോക്ക്‌, ഒരു വാക്ക്‌, ഒരു സ്‌പര്‍ശം അതു മതി. കണ്ണില്‍ നിന്നും കണ്ണിലേക്കും ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കും ഒരു മിന്നല്‍ പിണര്‍ പാഞ്ഞടുക്കും. പിന്നെ ഞരമ്പുകള്‍ വലിഞ്ഞുമുറുകും. രക്‌തം തിളച്ചുമറിയും. ഇവിടെ പ്രണയം സംഭവിക്കുകയാണ്‌. കാലവും ദേശവും വര്‍ണവും വര്‍ഗവും ഒന്നും പ്രണയത്തിന്‌ അതിരിടുന്നില്ല. ലോകത്തെവിടെയും പ്രണയത്തിന്റെ നിറവും താളവും ഊഷ്‌്മളതയു ഒന്നുതന്നെയാണ്‌. കാരണം ഇതൊരു സഹജമാനുഷിക ഭാവമാണ്‌. 

പ്രണയത്തിന്റെ മനശാസ്‌ത്രത്തെക്കുറിച്ച്‌ പഠനങ്ങള്‍ ആരംഭിച്ചിട്ട്‌ നൂറ്റാണ്ടുകള്‍ ഏറെ കഴിഞ്ഞിട്ടുണ്ട്‌. ആണിനും പെണ്ണിനും പരസ്‌പരം ഉണ്ടാകുന്ന ആകര്‍ഷണത്തിന്റെ പൊരുള്‍ തേടിയ ഗ്രീക്കു ചിന്തകര്‍ അതിനെ നാലായി തിരിച്ചു. ഈ തരംതിരിവിനെ പ്രണയത്തിന്റെ ക്ലാസിക്‌ സങ്കല്‍പ്പമായി കാണാം. ലിബിഡോ, ഇറോസ്‌, ഫീലിയ, അഗാപെ എന്നിങ്ങനെയാണ്‌ ഗ്രീക്കുചിന്തകളില്‍ പ്രണയത്തെ തരംതിരിച്ചിരിക്കുന്നത്‌. ഇതില്‍ ലൈംഗികതയില്‍ അധിഷ്‌ഠിതമായ സ്‌നേഹമാണ്‌ ലിബിഡോ. പ്രണയത്തിലെ കാമത്തിന്റെ അംശത്തെയാണ്‌ അവര്‍ ഇവിടെ കണ്ടെത്തുന്നത്‌. വ്യക്‌തിബന്ധങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കുന്നതാണ്‌ ഇറോസ്‌. സൗഹൃദവും ചങ്ങാത്തവുമാണ്‌ ഫീലിയ. സര്‍വ ചരാചരങ്ങളോടുമുള്ള അളവറ്റ സ്‌നേഹമാണ്‌ നാലാമത്തെ വിഭാഗമായ അഗാപെ. ഉപാധികളില്ലാത്ത സ്‌നേഹം എന്നര്‍ഥം വരുന്ന സ്‌നേഹം ദൈവത്തിന്‌ മനുഷ്യനോടുള്ളതിന്‌ സമാനമാണെന്ന്‌ പറയാം. ശരാശരി മനുഷ്യന്‌ ചുറ്റിനുമുള്ള എന്തിനോടും തോന്നുന്ന ഈ സ്‌നേഹം ഈ നാലിന്റെയും മശ്രിതമായിരിക്കും.

പഠനങ്ങള്‍ അന്വേഷണങ്ങള്‍

പ്രണയം അത്ര നിസാരമല്ലെന്ന്‌ നൂറ്റാണ്ടുകള്‍ തെളിയച്ചതോടെ ആധുനിക ശാസ്‌ത്രലോകവും ആ രഹസ്യം കണ്ടെത്താന്‍ ശ്രമം തുടര്‍ന്നു. തന്മാത്രാ ജീവശാസ്‌ത്രത്തിലും ആധുനിക സങ്കേതികവിദ്യകളിലും മസ്‌തിഷ്‌ക പഠനങ്ങളിലുമുണ്ടായ പുരോഗതിയാണ്‌ പ്രണയരഹസ്യത്തിന്റെ ചുരുളഴിക്കാന്‍ ഏറെക്കുറെ സാധിച്ചത്‌. ഇതിന്റെ -ഫലമായി ഹോര്‍മോണുകളുടെയും മറ്റു രാസസ്രവങ്ങളുടെയും പ്രവര്‍ത്തനവും നാഡിവ്യവസ്‌ഥയുടെ പ്രവര്‍ത്തന സംവിധാനങ്ങളും വെളിപ്പെട്ടതോടെ പ്രണയത്തിന്റെ രസതന്ത്രത്തിനടുത്തെത്താന്‍ ശാസ്‌ത്രലോകത്തിനായി.

എല്ലാം ഹോര്‍മോണ്‍ മാജിക്‌ ഹോര്‍മോണ്‍ മാജിക്‌ എന്നു പ്രണയത്തെ നിര്‍വചിക്കാം. ഫിനൈല്‍ ഈതൈല്‍ അമിന്‍ ആണ്‌ പ്രണയ ഹോര്‍മോണുകളില്‍ പ്രധാനം. നൈട്രജന്‍ അടങ്ങിയ ഈ ജൈവരാസഘടകം മസ്‌്തിഷ്‌കത്തിലാണ്‌ ഉണ്ടാവുക. മനസിനെ അത്യാഹ്‌ളാദത്തിലെത്തിക്കാന്‍ ഇതിനാകുന്നു. ഒരു പ്രണയം മൊട്ടിടുമ്പോള്‍ ഈ രാസഘടകം മസ്‌തിഷ്‌കത്തില്‍ കുടുതലായി ഉത്‌പാദിപ്പിക്കപ്പെടുന്നു. തുടര്‍ന്ന്‌ പ്രണയത്തെ ഹൃദയത്തില്‍ ആളിക്കത്തിക്കുന്നതും പിടിച്ചടുപ്പിക്കുന്നതും വിട്ടുപിരിയാത്ത ബന്ധത്തിലേക്ക്‌ വളര്‍ത്തുന്നതും ഈ ഈ രാസഘടകത്തിന്റെ ഇന്ദ്രജാലമാണ്‌. മനസിനെ പ്രണയത്തിന്‌ കീഴ്‌പ്പെടുത്തുന്നതില്‍ ഈ രാസഘടകത്തിന്റെ സ്വാധീനം വളരെ വലുതാണ്‌.

സുഖ സന്തോഷത്തിന്‌ ഡോപോമൈന്‍

ഫിനൈല്‍ ഈതൈല്‍ അമിന്‍ ഉത്‌പാദിപ്പിക്കുന്നതിനെത്തുടര്‍ന്ന്‌ ശരീരത്തില്‍ പല മാറ്റങ്ങളുംസംഭവിക്കുന്നു. ഇതോടൊപ്പം മറ്റ്‌ രാസഘടകങ്ങള്‍ ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതില്‍ ഏറ്റവും പ്രധാനമാണ്‌ ഡോപമൈന്‍. പ്രണയത്തിന്‌ ഊഷ്‌മളത പകരുന്നതില്‍ ഡോപമൈന്‍ മുഖ്യപങ്ക്‌ വഹിക്കുന്നു. മാനസില്‍ സുഖാവസ്‌ഥ സൃഷ്‌ടിക്കുന്നത്‌ ഡോപമൈനാണ്‌. വേദന, വൈകാരിക പ്രതികരണങ്ങള്‍, ചലനങ്ങള്‍, സന്തോഷം തുടങ്ങിയവയെ നിയന്ത്രിക്കുന്ന മസ്‌തിഷ്‌ക ഭാഗത്താണ്‌ ഡോപമൈന്റെ പ്രവര്‍ത്തനം. പ്രണയിക്കുമ്പോള്‍ അല്ലെങ്കില്‍ കാമുകീ കാമുകന്മാര്‍ പരസ്‌പരം കാണുമ്പോഴും മിണ്ടുമ്പോഴും അടുത്തിരിക്കുമ്പോഴും ഒരു സുഖാവസ്‌ഥ അനുഭവപ്പെടുന്നത്‌ ഈ ഹോര്‍മോണ്‍ ഘടകത്തിന്റെ പ്രവര്‍ത്തന ഫലമാണ്‌. 

പുണരാന്‍ ഓക്‌സിടോസിന്‍

പുണരാന്‍ പ്രേരിപ്പിക്കുന്ന രാസഘടകമാണ്‌ ഓക്‌സിടോസിന്‍. ഡോപോമൈന്റെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന ഹോര്‍മോണാണിത്‌. പിറ്റ്യൂറ്ററി ഗ്രന്ഥിയിലാണ്‌ ഇത്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌്. അണ്ഡാശയങ്ങളിലും വൃഷണങ്ങളിലും ഈ ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ട്‌. ലൈംഗിക ഉദ്ദീപനവേളകളില്‍ ആഹ്‌ളാദാനുഭവം സൃഷ്‌ടിക്കുന്നതിന്‌ ഓക്‌സിടോസിന്‍ ആവശ്യമാണ്‌. മാതൃത്വം എന്ന മാനസികാവസ്‌ഥയിലേക്ക്‌ സ്‌ത്രീയെ നയിക്കുന്നതില്‍ മുഖ്യ പങ്ക്‌ വഹിക്കുന്നത്‌ ഈ ഹോര്‍മോണാണ്‌്. പുരുഷനെ മാറത്തടക്കിനിര്‍ത്തി സാന്ത്വനിപ്പിക്കാന്‍ സ്‌ത്രീയ്‌ക്ക് കഴിയുന്നതിന്‌ പിന്നിലെ രസതന്ത്രം ഇതാണ്‌. പ്രസവവും മാതൃത്വവും രതിമൂര്‍ച്‌ഛയുമായെല്ലാം പ്രണയം ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഓക്‌സിടോസിന്‍ ശരിക്കും ഒരു പ്രണയഹോര്‍മോണാണെന്ന്‌പറയാം.

പ്രഥമദര്‍ശന പ്രണയവും അഡ്രിനാലിനും

ആദ്യ കാഴ്‌ചയില്‍ അനുരാഗം മൊട്ടിടുന്നതിന്‌ പിന്നിലെ മനശാസ്‌ത്രം അത്ഭുതപ്പെടുത്താത്തവര്‍ ആരുമില്ല. ഇഷ്‌ടപ്പെട്ട ആളെ അടുത്തു കാണുമമ്പാള്‍ തൊണ്ടവളരുകയും ഹൃദയമിടിപ്പ്‌ കൂടുകയും കൈപ്പത്തികള്‍ വിയര്‍ക്കുകയും കൈകാലുകള്‍ വിറയ്‌ക്കുകയും ചെയ്യുന്നത്‌ അഡ്രിനാലിന്റെ കുസൃതിയാണ്‌. മസ്‌തിഷ്‌കത്തില്‍ അഡ്രിനാലിന്‍ കൂടുതലായി ഉത്‌പാദിപ്പിക്കപ്പെടുന്നതുകൊണ്ടാണിത്‌. ഇതു മൂലം രക്‌തസമ്മര്‍ദം വര്‍ദ്ധിക്കുന്നു. ശരീരത്തില്‍ പൊടുന്നനേ മാറ്റങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്യുന്നു.

തിരിച്ചറിയാത്ത നോര്‍പിനെഫ്രൈന്‍

പ്രണയവുമായി ബന്ധപ്പെട്ട ഹോര്‍മോണുകളില്‍ പൂര്‍ണമായും തിരിച്ചറിയപ്പെടാത്ത ഹോര്‍മോണാണ്‌ നോര്‍പിനെഫ്രൈന്‍. കാര്യഗ്രഹണം, ഓര്‍മ, ഉത്‌കണ്‌ഠ തുടങ്ങിയ പ്രണയ ഭാവങ്ങളെ തൊട്ടുണര്‍ത്തുന്നത്‌ ഈ ഹോര്‍മോണിന്‌ പ്രധാന പങ്കുണ്ട്‌.

പ്രണയ തീവ്രതയ്‌ക്ക് വാസൊപ്രസിന്‍

'നീ എനിക്കു മാത്രം' എന്ന സ്വകാര്യ അഹങ്കാരത്തില്‍ കാമുകനെയും കാമുകിയെയും കൊണ്ടുചെന്നെത്തിക്കുന്നത്‌ വാസൊപ്രസിന്‍ ഹോര്‍മോണാണ്‌. സ്‌നേഹപ്രകടനങ്ങളിലോ ലൈംഗിക ബന്ധത്തിലോ ഏര്‍പ്പെടുമ്പോഴാണ്‌ ഈ ഹോര്‍മോണ്‍ കൂടുതലായി ഉത്‌പാദിപ്പിക്കുന്നത്‌. ബന്ധത്തിന്റെ വൈകരിക തീവ്രത പെട്ടെന്ന്‌ കൂടുന്നു. മനുഷ്യനില്‍ ഏകഭാര്യ - ഏകഭര്‍തൃസ്വഭാവം നിലനിര്‍ത്തുന്നതിനു കാരണം മസ്‌തിഷ്‌കത്തിലെ ഈ ഹോര്‍മോണാണ്‌.

ലൈംഗികതയില്‍ ടെസ്‌റ്റോസ്‌റ്റിറോണ്‍

പുരുഷ ഹോര്‍മോണാണ്‌ ടെസ്‌റ്റോസ്‌റ്റിറോണെങ്കിലും പ്രണയകാര്യത്തില്‍ ഇരു ലിംഗക്കാരിലും ഒരുപോലെയാണിത്‌. പേശിവളര്‍ച്ചയിലും ലൈംഗിക ശേഷിയിലുംനിര്‍ണായക സ്വാധീനമാണ്‌ ഈ ഹോര്‍മോണിനുള്ളത്‌. പ്രണയവും ലൈംഗികതാത്‌പര്യവും ഉണ്ടാകുമ്പോള്‍ ടെസ്‌റ്റോസ്‌റ്റിറോണ്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. പ്രണയം എന്നവികാരത്തില്‍ മനസിനെ ശരീരവുമായി ബന്ധപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്‌ ഈ ഹോര്‍മോണുകളാണ്‌. കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുമ്പോള്‍ ചുണ്ടോടു ചുണ്ടു ചേര്‍ക്കുമ്പോള്‍, ആള്‍ക്കൂട്ടത്തില്‍ ഇഷ്‌ടമുഖം കാണുമ്പോള്‍ മനസിനെ പ്രണയ തരളിതമാക്കുന്നത്‌ അതി സങ്കീര്‍ണമായ ഈ രാസമാറ്റങ്ങളുടെ ഫലമാണ്‌. 

കടപ്പാട്‌: ഡോ. ഹെലന്‍ ഫിഷര്‍, ക്രിസ്‌റ്റഫ്‌ മാക്കെസ്‌റ്റ്യൂസ്‌


കടപ്പാട്: മംഗളം 


--

--

¨`·.·´¨) Always
`·.¸(¨`·.·´¨) Keep
(¨`·.·´¨)¸.·´ Smiling!
`·.¸.·´

നന്ദിയോടെ
സതീഷ്‌  കുമാര്‍  N (SKN)
www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Do More for Dogs Group. Connect with other dog owners who do more.


Welcome to Mom Connection! Share stories, news and more with moms like you.


Hobbies & Activities Zone: Find others who share your passions! Explore new interests.

.

__,_._,___