Hi friends,
Sending a Kavitha written by me.Please let me know your comments.
Regards,
Sabu M H
കടൽക്കരയിൽ...
പതിയുന്നുവായിരം കാൽപ്പാടുകൾ..
തഴുകി തലോടി, മറഞ്ഞൊരാ കാറ്റിൽ
പതിയെ പറന്നുവാ മൺ തരികളും!
അകലെയാവാനിൽ, ഒഴുകുന്ന സൂര്യനോ
മൃദുവായി തഴുകുന്നു കുഞ്ഞുമേഘങ്ങളെ..
അലകളാൽ പകരുന്ന കുളിരുമ്മയാലോ,
ഇളകി കളിക്കുന്നു മൺ തരിപൂക്കൾ
കണ്ടു ഞാൻ കടലിന്റെ ഉല്ലാസ നൃത്തം
കേട്ടു ഞാൻ തിരകൾ തൻ താള മേളം!
'തൊട്ടു' കളിച്ചുവാ തിരകളെൻ കാലിൽ,
കുസൃതിയൊരൊമൽ കുഞ്ഞു പോലെ...
നിറച്ചുവെന്നാത്മാവിലൊരു ഹർഷ ബിന്ദു
പുളകം വിതയ്ക്കുമീ നൽ കാഴ്ച്ചകൾ
അകലേ പറന്നുപോം പക്ഷിതൻ ചിറകടി
ഒരു നേർത്ത സംഗീതമായി മാറി.
കടലിനെ മംഗല്യവതിയാക്കി സൂര്യൻ
പടിഞ്ഞാറ് തീരത്ത് മാഞ്ഞകന്നു..
വെറുതെയിരുന്നു ഞാൻ തണുവുള്ള തീരത്ത്
പൊതിഞ്ഞുവൊ ഇരുളിന്റെ കൈകളപ്പോൾ?..
written by Sabu M H
http://www.neehaara
www.keralites. |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___