ഇരു വൃക്കളും തകരാറിലായ അഹമ്മദിനെയോര്‍ത്ത് അഫ്സത്ത് കണ്ണീരൊഴുക്കുന്നു
തൃക്കരിപ്പൂര്‍: വലിയപറമ്പ ബോട്ടുജെട്ടി പരിസരത്തെ പി. ഹഫ്സത്തിന് നൊമ്പരങ്ങള്‍ ഇറക്കിവെക്കാന്‍ നേരമില്ല. ഭര്‍ത്താവിനെയും മകനെയും ശുശ്രൂഷിക്കാന്‍ ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് ഓടുകയാണ് ഈ വീട്ടമ്മ. മണ്‍കട്ടകൊണ്ട് നിര്‍മിച്ച പഴയ വീട്ടില്‍ പ്രാര്‍ഥനകളുമായി കഴിയുകയാണ് ഹഫ്സത്തിന്റെ മാതാവ് കുഞ്ഞാമിന. ഇവര്‍ക്ക് കാഴ്ചശേഷി കുറവാണ്. റഷീദ്ഹ-അഫ്സത്ത് ദമ്പതിമാര്‍ക്ക് നാല് മക്കളാണ്. രണ്ടാണും രണ്ട് പെണ്ണും. എല്ലാവരും വിദ്യാര്‍ഥികള്‍. വാടകസാധനങ്ങള്‍ നല്‍കുന്ന കടയില്‍ കൂലിപ്പണിയെടുത്താണ് തൃക്കരിപ്പൂര്‍ വടക്കുമ്പാട് സ്വദേശിയായ റഷീദ് കുടുംബം പുലര്‍ത്തിയിരുന്നത്. രക്തകോശങ്ങളെ ബാധിച്ച അസുഖംമൂലം പണിക്ക് പോകാന്‍ പറ്റാതായി. ശരീരമാസകലം നീരുവന്ന് വീര്‍ത്ത റഷീദ് തെക്കോട് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഉദാരമതികള്‍ സഹായിച്ചാണ് ആശുപത്രി ചെലവുകള്‍ കണ്ടെത്തുന്നത്. ഇവരുടെ ഇളയമകന്‍ അഹമെദ്(8) രണ്ട് വൃക്കകള്‍ക്കും അസുഖം ബാധിച്ച് മംഗലാപുരം കെ.എം.സി ആശുപത്രിയില്‍ ചികില്‍സയിലാണ്. വയറ്റിലെ മുഴ ശസ്ത്രക്രിയ ചെയ്ത് നീക്കിയശേഷമാണ് കുട്ടിയുടെ വൃക്കകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
ഇവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൃക്കരിപ്പൂര്‍ ഫാര്‍മേഴ്സ് സഹകരണ ബാങ്ക് (ഇവെനിംഗ്) ബ്രാഞ്ചില്‍ 3081 എന്ന അക്കൗണ്ട് നമ്പറില്‍ പണം അയ്യക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മജീദ് സാഹിബിനെ വിളിക്കുക 9744175237.
http://www.kasarago
www.keralites. |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net