"ടി" കോം പോയാല് പോട്ടെ " ടീം " ഐ പി ല് വന്നു
അവസാനം ആ സ്വപ്നം പൂവണിഞ്ഞു, വര്‍ഷത്തില്‍ പകുതി ഹര്‍ത്താലും തമ്മില്‍ തല്ലും പീഡനവും ആയാലെന്ത് കേരളത്തിനും ഒരു ഐ പി ല്‍ ടീം...Rendezvous സ്പോര്‍ട്സ് കൊച്ചി ആസ്ഥാനമാക്കി കാശു കളഞ്ഞു. (വിനാശ കാലേ വിപരീത ബുദ്ധി),
ഇനി ഇതിന്‍റെ പേരില്‍ നമ്മള്‍ എന്തെല്ലാം കാണേണ്ടി ഇരിക്കുന്നു..
കേരളാ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ചില നിബന്ധനകള്‍ (നമ്മളോടാ കളി)
1) കുത്തക രാജ്യങ്ങളായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലെ കളിക്കരെയോ പരിശീലകരെയോ ടീമിന്‍റെ ഏഴു അയലത്തു അടുപ്പിക്കുന്നതല്ല.. (ഇവന്മാരെ ഒക്കെ ഞാന്‍ ഒരു പാഠം പഠിപ്പിക്കും ) 2) ബി ജെ പി ഭരിക്കുന്ന സംസ്ഥനംഗളായ ഗുജറാത്ത് , കര്‍ണാടക തുടങ്ങിയ സംസ്ഥാങ്ങളിലെ ടീമുകളുമായി കേരളാ ടീം ഒരു മല്സരംഗളും കളിക്കുന്നതല്ല (എതൊരു നല്ല കാര്യത്തിനും പാര്‍ട്ടി നയത്തില്‍ അണുവിട മാറ്റം അനുവദിക്കുന്നതല്ല) 3) Rendezvous സ്പോര്‍ട്സ് (ശശി തരൂര്‍) ലാഭ വിഹിതത്തിന്‍റെ അറുപതു ശതമാനം കേരളാ സര്‍ക്കാരിനു ആയിരിക്കും (പാര്‍ട്ടി ഒരു വാട്ടര്‍ തീം പാര്‍ക്ക് കൂടെ പരിഗണിക്കുന്നുണ്ട് ) 4) ഐ പി ല്‍ ടീമിനായി ഒരിഞ്ചു വസ്തു പോലും വെറുതെ കൊടുക്കുന്നതല്ല . (അങ്ങനെ ഈ നാട് നന്നാവണ്ട) 5) മോശം പ്രകടനത്തിന്റെ പേരില്‍ ഒരങ്ങതിനു പോലും തൊഴില്‍ നഷ്ടമാകാന്‍ സര്‍കാര്‍ അനുവദിക്കുന്നതല്ല . തൊഴിലുറപ്പ് നിയമം സംസ്ഥാന സര്‍ക്കാരുമായി ഒപ്പ് വെക്കാന്‍ Rendezvous സ്പോര്‍ട്സ് തയാറാകണം. (തൊഴിലാളികളെ കുറിച്ച് കുത്തകകള്‍ക്ക് എന്തറിയാം ) 6) വികസനത്തിന്‍റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്ന കുടുംബത്തിലെ ഒരാളെ ടീമില്‍ ഉള്‍പ്പെടുത്തണം. (സോഷ്യലിസം ഒരു കേരളാ മോഡല്‍ ) 7) ടീമിലെ കളിക്കാര്‍ക്ക് അന്‍പത്തി അഞ്ചു വയസിനു ശേഷം പെന്‍ഷന്‍ എര്പെടുതുന്ന കാര്യം അടുത്ത നിയമസഭ കക്ഷി യോഗം ചര്‍ച്ച ചെയ്യും . (അത് യോഗം ചേര്‍ന്നാല്‍ കൊടുത്താ പോരെ) 8) ചീര്‍ ലീടെര്സ് നിര്‍ബന്ധമായും ചുവന്ന വസ്ത്രം ധരിച്ചിരിക്കണം , വിദേശ ചീര്‍ ലീടെര്സ് നിര്‍ബന്ധമാണെങ്കില്‍ അവര്‍ ചൈനയില്‍ നിന്നോ കുബയില്‍ നിന്നോ ആകുന്നതില്‍ സര്‍ക്കാര്‍ എതിരല്ല. (അമേരിക്കന് അധിനിവേശം വെച്ച് പൊറുപ്പിക്കാന് ആകില്ല) 9) ചീര്‍ ലീടെര്സ് വിപ്ലവഗനതിനു ചുവടു വെക്കണം .( ആന്തം : സഖാക്കളേ മുന്നോട്ടു ) 10) കശുവണ്ടി കയര്‍ കര്‍ഷക മത്സ്യ തൊഴിലാളികള്‍ക്ക് പ്രാതിനിധ്യം ഉറപ്പു വരുത്തുന്ന ഒരു ടീം ആയിരിക്കണം (ശശി മേശിരി ഹാപ്പി ) 11) ടീം പൂര്‍ണ്ണമായും പോളിറ്റ് ബുരോയുടെ നിയന്ത്രണത്തില്‍ ആയിരിക്കും. (ഔദ്യോഗിക പക്ഷത്തിനു അതൊരു തിരിച്ചടി ആകും ) 12) കുത്തകകളുടെ എല്ലാ തടയണകളും ബൌണ്ടറി ലൈനില്‍ നിന്നും പൊളിച്ചു മറ്റെണ്ടാതാണ് (ഋഷി രാജ് സിംഗ് നു പണിയായി ) 13) കളി കാണുന്ന ഓരോ കാണികള്‍ക്കും നോക്ക് കൂലി നിര്‍ബന്ധമാക്കണം (ടി വി യില് കളി കാണുന്നവര്‍ക്ക് ഇത് ബാധകം അല്ല) 14) സ്റെടിയത്തില്‍ കളി കാണാന്‍ എത്തുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ നിര്‍ബന്ധമായും സംവരണം എര്പെടുതനം. (സി പി എം മായി ഉടക്കി നില്‍ക്കുന്ന ജാതി സംഘടനകള്‍ക്ക് പ്രതീക്ഷക്കു വകയുണ്ട്) ഈ നിബന്ധനകള്‍ പാലിക്കമെങ്കില്‍ മാത്രം Rendezvous സ്പോര്‍ട്സ് ഈ പ്രോജെച്ടുമായി മുന്നോട്ടു പോകാം , നിബന്ധനകളില്‍ അണുവിട വ്യത്യാസം വരുത്താന്‍ ഈ സര്‍ക്കാര്‍ ഒരുക്കമല്ല .. ലാല്‍സലാം
www.keralites. |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net



